സസ്യരോഗ നിയന്ത്രണത്തിന് ട്രൈക്കോഡെർമ ഭാഗം 4

ട്രൈക്കോഡെർമ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

— ട്രൈക്കോഡെര്‍മ പ്രയോഗത്തിന് കുറഞ്ഞത്‌ 10 ദിവസം മുന്‍പ് തന്നെ മണ്ണില്‍ കുമ്മായപ്രയോഗം നടത്തുക.

— മണ്ണില്‍ ഈര്‍പ്പം ഉറപ്പു വരുത്തണം.

— ട്രിക്കൊടെര്‍മയോടൊപ്പം കുമ്മായം, ചാരം, രാസവളങ്ങള്‍, കുമിള്‍ നാശിനികള്‍, രാസകീടനാശിനികള്‍
തുടങ്ങിയവ പ്രയോഗിക്കരുത്. പ്രയോഗിക്കുമ്പോള്‍ കുറഞ്ഞത്‌ 10 ദിവസത്തെ ഇടവേള ഉണ്ടായിരിക്കണം.

— പായ്ക്കിംഗ് തീയതി നോക്കി ഉപയോഗിക്കുക . കഴിവതും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന്
ട്രൈക്കോടെര്‍മ വാങ്ങുക.

— നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലും രാസവളങ്ങള്‍, കീടനാശിനികള്‍ എന്നിവയ്ക്കൊപ്പവും
സൂക്ഷിക്കരുത്‌.

തയ്യാറാക്കിയത്

ശ്രീമതി. മനു. സി. ആർ, ഡോ. പൂർണ്ണിമ യാദവ് പി. ഐ, ഡോ. നോബിൾ എബ്രഹാം
കൃഷി വിജ്ഞാന കേന്ദ്രം , കൊല്ലം.

Leave a Reply

Your email address will not be published. Required fields are marked *