ഇന്ത്യൻ 2 വരുന്നു

അഴിമതി കാട്ടുന്നത് സ്വന്തം മകനാണെങ്കില്‍ പോലും അവനെ വധിക്കുന്ന ‘സേനാപതി’യുടെ പ്രഖ്യാപനം വീണ്ടും വെള്ളിത്തിരയിൽ മുഴങ്ങാൻ പോകുന്നു. 90-കളില്‍ തെന്നിന്ത്യയില്‍ നിറഞ്ഞോടിയ ഇന്ത്യൻ എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. അതുവഴി തന്റെ രാഷ്ട്രീയപ്രവേശനം കൂടി പ്രഖ്യാപിക്കാനാണ് കമൽ ഹാസൻ ലക്ഷ്യമിടുന്നത്. ശങ്കർ തന്നെയായിരിക്കും ഇതിന്റെയും സംവിധായകൻ.രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച കമല്‍ ഹാസന്റെ അവസാനത്തെ സിനിമയായിരിക്കും ഇന്ത്യന്‍ – 2 എന്നാണ് പറയപ്പെടുന്നത്. രജനികാന്തിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത 2.0 റിലീസ് ചെയ്ത ശേഷം ‘ഇന്ത്യന്‍’ സിനിമയുടെ രണ്ടാം പതിപ്പിലേക്ക് ശങ്കര്‍ കടക്കുമെന്നാണ് കോളിവുഡ് റിപ്പോര്‍ട്ട്. സിനിമ ശക്തമായ സ്വാധീനം ചെലുത്തുന്ന തമിഴകത്ത് ഇന്ത്യന്‍- 2 വരാതിരിക്കാനും തിരക്കിട്ട ചില നീക്കങ്ങള്‍ ഇപ്പോള്‍ അണിയറയില്‍ തുടങ്ങിക്കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും തമിഴകത്ത് നടക്കാന്‍ സാധ്യത കൂടുതലായതിനാല്‍ ആ കാലയളവ് ലക്ഷ്യമിട്ട് ഇന്ത്യന്‍ 2 പുറത്തിറക്കാനാണ് കമലിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *