ലോകസുന്ദരിപ്പട്ടം ഇന്ത്യക്കാരിക്ക്; മാനുഷി ചില്ലര്‍ മിസ് വേള്‍ഡ്

ഈ വര്‍ഷത്തെ ലോകസുന്ദരിപ്പട്ടം ഇന്ത്യക്കാരിക്ക്. ഹരിയാന സ്വദേശി മാനുഷി ചില്ലാര്‍ 2017ലെ മിസ് വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടു. 130 സുന്ദരിമാരെ പിന്തള്ളി ആദ്യ നാല്‍പ്പതില്‍ എത്തിയ മാനുഷി ആദ്യ പതിനഞ്ച് സ്ഥാനത്തിലും ഇടം നേടി. ഇതില്‍ പതിനാല് മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് അവര്‍ കിരീടം ചൂടിയത്.

ചൈനയിലെ സാന്യയിലാണ് മിസ് വേള്‍ഡ് മത്സരം നടന്നത്. പതിനേഴ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് മിസ് വേള്‍ഡ് കിരീടം എത്തുന്നത്. മെക്സികോയുടെ ആന്‍ഡ്രിയ മെസ ഫസ്റ്റ് റണ്ണറപ്പായി. ഇംഗ്ലണ്ടിന്റെ സ്റ്റെഫാനി ഹില്‍ ആണ് സെക്കന്‍ഡ് റണ്ണറപ്പ്. ലോക സുന്ദരിപ്പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി.

2013  ലെ മിസ് വേള്‍ഡ് മേഗന്‍ യംഗ് ആയിരുന്നു പരിപാടിയുടെ അവതാരക.

Leave a Reply

Your email address will not be published. Required fields are marked *