തരൂരിനെതിരെ വിമര്‍ശനവുമായി സ്മൃതി ഇറാനി

കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നടത്തിയ ‘മഹാരാജ’ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ബ്രിട്ടിഷുകാര്‍ അഭിമാനം ചവിട്ടിയരയ്ക്കാന്‍ എത്തിയപ്പോള്‍ സ്വയരക്ഷയ്ക്കായി പരക്കംപാഞ്ഞ ‘വീര രാജാക്കന്‍മാര്‍’ ഇപ്പോള്‍ അഭിമാനക്ഷതമെന്ന് പറഞ്ഞ് ഒരു സിനിമാക്കാരന്റെ പുറകെയാണെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം. പദ്മാവതി സിനിമയെക്കുറിച്ചുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍.  രാജകുടുംബത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്വിജയ് സിംഗ്, അമരീന്ദര്‍ സിംഗ് എന്നിവര്‍ എന്താണ് തരൂരിന്റെ വിമര്‍ശനത്തില്‍ മൗനം പാലിക്കുന്നതെന്ന് ഇറാനി ചോദിച്ചു. ‘എല്ലാ രാജാക്കന്മാരും ബ്രിട്ടിഷുകാരുടെ മുന്നില്‍ മുട്ടുകുത്തിയോ?’ ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് സിന്ധ്യയും ദിഗ്വിജയ് സിംഗും അമരീന്ദറുമാണെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *